അടയ്ക്ക മോഷ്ടിച്ചെന്ന്‌ ആരോപിച്ച് മർദ്ദനം; ഒരാൾ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം:  അടയ്ക്ക മോഷ്ടിച്ചെന്ന്‌ ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ളയാളെ മർദിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ഈച്ചരത്തുപറമ്പിൽ സുകുമാരനാണ് (61) അറസ്റ്റിലായത്. വധശ്രമത്തിനാണു കേസെടുത്തിട്ടുള്ളത്.

സുകുമാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.  കഴിഞ്ഞ ദിവസമാണ് മധ്യവയസ്കനു മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.  മാനസികനില പരിശോധിക്കാൻ ബുധനാഴ്ച മെഡിക്കൽ ബോർഡ് യോഗം ചേരും. അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്ന് ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ. കെ.എം. ബിനീഷ് പറഞ്ഞു.
Previous Post Next Post

نموذج الاتصال