അട്ടപ്പാടി: ഗൂളിക്കടവിനു സമീപമുള്ള കാട്ടിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാർ (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ് മരിച്ച ജയകുമാർ, ശെൽവിയാണ് അമ്മ.വിനയൻ സഹോദരനാണ്.
കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
അട്ടപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബോഡിചാള മലയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോഴാണ് അപകടം. ബാലനെ
കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്.