മണ്ണാർക്കാട്: ബാലികയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കോയമ്പത്തൂർ സ്വദേശിയായ ശക്തി വേൽ (35) മരുതങ്കര മേൽപാഹി വീര പാണ്ടി എന്നയാൾക്ക് വിവിധ വകുപ്പുകൾ പ്രകാരം 45 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത് ഷോളയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ വിനോദ് കൃഷ്ണൻ ടി കെ, എസ്ഐ മാരായിരുന്ന ഹരികൃഷ്ണൻ കെ ബി അബ്ദുൾകയ്യും എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി ടി ശോഭന ഹാജരായി ഷോളയൂർ പോലീസ് സ്റ്റേഷൻ സിപിഒ രതീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു, ഷോളയൂർ എസ് സി പി ഓ പ്രിൻസ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു, പിഴ അടക്കാത്ത പക്ഷം അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണം പിഴത്തുക ഇരയ്ക്ക് നൽകാനും വിധിയായി.
ബാലികയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ
byഅഡ്മിൻ
-
0