പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: മധ്യവയസ്കനെ ടൗണിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടക്കൽ മുഹമ്മദ് ബഷീർ (56) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ധേഹം ലോഡ്ജിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഇദ്ധേഹത്തെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ മുറിയുടെ തുറന്നിട്ട ജനവാതിലിലൂടെ നോക്കിയപ്പോൾ നിലത്ത് അനക്കമറ്റ നിലയിൽ മുഹമ്മദ് ബഷീർ കിടക്കുന്നത് കണ്ടത്. വാതിൽ അകത്ത് നിന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ അറിയിക്കുകയും, മണ്ണാർക്കാട് പോലീസെത്തി വാതിൽ തുറന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച മുഹമ്മദ് ബഷീർ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.വയോധികൻ തൂങ്ങിമരിച്ച നിലയിൽ
മണ്ണാർക്കാട്: വയോധികനെ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തത്തേങ്ങലം കിളയിൽ വീട്ടിൽ മുഹമ്മദാണ് (78) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇയാളെ തൂങ്ങിയനിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ മണ്ണാർക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. മുഹമ്മദിന് ഒരാഴ്ചയായി പനിയുള്ളതായി പറയുന്നു. മറ്റസുഖങ്ങളുമുണ്ട്. മണ്ണാർക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു