മാരക മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

നാട്ടുകൽ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ
തിരുവിഴാംകുന്ന് കാരക്കാടൻ വീട്ടിൽ  ഫാസിൽ കെ, (28) വയസ്സ്:28/2023,
തിരുവിഴാംകുന്ന് ചക്കാംതൊടി വീട്ടിൽ ഹനീഫ (29)  എന്നിവർ 5.030ഗ്രാം MDMA യുമായി  എടത്താനാട്ടുകര കോട്ടപ്പള്ള എന്ന സ്ഥലത്ത് വെച്ച്  പിടിയിലായി. പ്രതികൾ സഞ്ചരിച്ച  വൈറ്റ് സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു.പോലീസ് സാന്നിധ്യം മനസ്സിലാക്കി വാഹനവുമായി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പ്രതികളെ തടഞ്ഞു പിടികൂടുകയായിരുന്നു.
മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര തുടങ്ങിയ പ്രദേശങ്ങളിൽ ലഹരി വില്പനയും ഉപയോഗവും വ്യാപകമായിവർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതികൾ കുറച്ച്  ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.  ഇത്തരത്തിൽ ലഹരി മരുന്ന് വില്പന നടത്തുന്ന ആളുകളെ ലഹരി വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചു വരികയാണ്, വരും ദിവസങ്ങളിൽ ഇത്തരത്തിൽ കൂടുതൽ പേർ പോലീസ് പിടിയിലാകും. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ  ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്   IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട്  ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ്, പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ,   എന്നിവരുടെ നേത്യത്വത്തിൽ    ഇൻസ്‌പെക്ടർ ഹബീബുല്ലാഹ് യുടെ നേതൃത്വത്തിലുള്ള നാട്ടുകൽ പോലീസും  സബ്ബ് ഇൻസ്പെക്ടർമാരായ  എച്ച്. ഹർഷാദ് , പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള  ജില്ലാ ലഹരി വിരുദ്ധ  സ്ക്വാഡും  ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.
Previous Post Next Post

نموذج الاتصال