കല്ലടിക്കോട് വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്

കല്ലടിക്കോട്∙  കല്ലടിക്കോട് ചുങ്കത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ധനലക്ഷ്മി (48), വിജയലക്ഷ്മി (37), കൃഷ്ണ വാര്യർ (72) എന്നിവർക്കാണ് പരുക്കേറ്റത്.  പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3 മണിക്ക് ശേഷമാണ് സംഭവം. മലപ്പുറം പന്തലൂരിൽ നിന്നും വിവാഹം കഴിഞ്ഞ് പുതുപ്പരിയാരത്തേക്കു തിരിച്ചു വരുകയായിരുന്ന കാറും എതിരെ മുണ്ടൂരിൽനിന്നു വിവാഹ നിശ്ചയം കഴിഞ്ഞു കോഴിക്കോട് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരും കാർ യാത്രികരാണ്

അപകട ദൃശ്യം 👇

കല്യാണത്തിനു പങ്കെടുക്കാനായി എത്തിയ ബന്ധുക്കളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായതായി യാത്രക്കാർ പറഞ്ഞു.
Previous Post Next Post

نموذج الاتصال