മണ്ണാർക്കാട്: വീടിന് തീ പിടിക്കുന്ന കാഴ്ച കണ്ടു ഭയന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എടത്തനാട്ടുക്കര കൊടിയംകുന്ന് സ്വദേശിനി അമ്മുവമ്മയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം, റബ്ബർ പുരയിൽ നിന്നുള്ള തീ വീട്ടിലേക്ക് പടർന്നാണ് അപകടം സംഭവിച്ചത്. അമ്മുവമ്മയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് തീകെടുത്തവെ, സംഭവങ്ങള്‍ കണ്ട് അമ്മുവമ്മ കുഴഞ്ഞ് വീഴുകയായിരുന്നു.
കോട്ടപ്പളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ താഴത്തെനില പൂര്‍ണ്ണമായും കത്തിനശിച്ചു.