മണ്ണാർക്കാട്: ദേശീയപാത ആര്യമ്പാവ് ജങ്ക്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഓട്ടുപാറ ബഷീറിന്റെ മകൻ ഫിറോസ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം, ഫിറോസും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം. ഇടിച്ചതിന് ശേഷം നിർത്താതെ പോയ വാഹനം പോലീസും നാട്ടുകാരും പിൻതുടർന്നു പിടികൂടുകയായിരുന്നു