അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; വയോധികന് ദാരുണാന്ത്യം

അട്ടപ്പാടി:  കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പനാണ് (70) മരിച്ചത്.  രാത്രി ഒന്നര മണിയോടെ പുളിയപ്പതിയിലാണ് സംഭവം. തമിഴ്നാട് സ്വീവദേശിയായ രാജപ്പൻ മകളുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. കുറച്ച് നേരം  വീടിനോട് ചേർന്ന ചായ്പ്പിൽ വിശ്രമിച്ച് അകത്ത് പോയി കിടക്കാമെന്നറിയിച്ച രാജപ്പൻ  പുറത്ത് അസാധാരണമായ ശബ്ദം കേട്ട് ഇറങ്ങിയതായിരുന്നു. ഈ സമയം വീടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കാട്ടാന ആക്രമിച്ചു. രാജപ്പന്റെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും കാട്ടാന അവിടെ നിന്ന് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Previous Post Next Post

نموذج الاتصال