മണ്ണാർക്കാട്: ഇക്കഴിഞ്ഞ സബ് ജില്ല സ്ക്കൂൾ കലോത്സവത്തിൽ യഥാർത്ഥ താരങ്ങളായത് അട്ടപ്പാടി സെന്റ് ജോർജ് എൽ.പി. സ്ക്കൂളിലെ കുരുന്നുകളാണ്. എൽ.പി. സ്ക്കൂൾ ജനറൽ വിഭാഗം കിരീടം സ്വന്തമാക്കി അട്ടപ്പാടിയുടെ അഭിമാന താരങ്ങളായി മാറിയിരിക്കുകയാണ് ഇവർ. കഠിന പ്രയത്നത്തിലൂടേയും, ചിട്ടയായ പരിശീലനത്തിലൂടെയുമാണ് സെന്റ് ജോർജ് എൽ.പി. സ്ക്കൂൾ ഈ മിന്നും വിജയം കരസ്ഥമാക്കിയത്. ജയത്തേക്കാൾ സ്നേഹത്തിന്റെ ഭാഷയാണ് ഈ കുരുന്നുകൾ ഓരോ പ്രകടനത്തിലൂടേയും കാണികൾക്ക് സമ്മാനിച്ചത്. 12 ഇനങ്ങളിൽ മത്സരിച്ചതിൽ 9 എ ഗ്രേഡും, 3 ബി ഗ്രേഡും സ്ക്കൂൾ സ്വന്തമാക്കി.
മലയാളം പ്രസംഗം 1st A
ഗ്രേഡ് അദ്വൈത്.K.A, കഥാകഥനം A ഗ്രേഡ് ഭുവനേശ്വർ, മാപ്പിളപ്പാട്ട് A ഗ്രേഡ് മിഹിന മെഹറിൻ, ഇംഗ്ലീഷ് ആക്ഷൻ സോങ്ങ് B ഗ്രേഡ് ജോയന്ന, ഇംഗിഷ് പദ്യം ചൊല്ലൽ A ഗ്രേഡ് ആൽവീന മേരി വിൽസൺ, ലളിതഗാനം A ഗ്രേഡ് അഡോണ, ശാസ്ത്രീയ സംഗീതം B ഗ്രേഡ് അനോൽവിൻ മേരി വിൽസൺ, ഗ്രൂപ്പ്ഡാൻസ് A ഗ്രേഡ് അൽവീന, ക്രിസ്റ്റീന, ദീക്ഷണ, അതുല്ല്യ, വൈഗഅനീഷ്, ഇഷാനിയ, അനാമിക ശാലു. മലയാളം കവിത B ഗ്രേഡ് അതുല്യ, നാടോടിനിർത്തം A ഗ്രേഡ് ഇഷാനിയ, മലയാളം ആക്ഷൻ സോങ് A ഗ്രേഡ് ഷംനഫാത്തിമ, ദേശഭക്തി ഗാനം 2nd A ഗ്രേഡ് നൗറിൻ, ഇഷാനിയ, റിഫ, റോസ് അയറിൻ, അതുല്യ, വൈഗ എന്നിവരാണ് മികച്ച പ്രകടനത്തോടെ സദസ്സിനെ കൈയ്യിലെടുത്തത്. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സജിയുടെ നേതൃത്വത്തിൽ അധ്യാപകരായ സ്മിത, സിസ്റ്റർ ഫെമി, അഞ്ജു, ആശ, ബിന്ദു, മെയ്ബി, ദീപ, സിലി, റിനു, ജിനി, അഞ്ജൽ, ആലീസ് എന്നിവരടങ്ങുന്ന സംഘമാണ് കുട്ടികൾക്ക് ചിട്ടയായ പരിശീലനവും, കലോത്സവത്തിന്റെ ആദ്യവസാനം വരെ പ്രോൽസാഹനവും നൽകിയത്.