ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം

പ്രതീകാത്മക ചിത്രം

കാരാകുറുശ്ശി : വലിയട്ട അയ്യപ്പൻകാവിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം. വെള്ളിയാഴ്ച രാത്രി 11:30 നും ശനിയാഴ്ച രാവിലെ 4:30 നും ഇടക്കാണ് മോഷണം നടന്നതെന്നാണ് അനുമാനം. ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങൾ ആണ് പൊളിച്ചിരിക്കുന്നത്.സംഭവത്തിൽ കല്ലടിക്കോട് പോലീസ് കേസ് എടുത്തു.

കാരാകുറിശ്ശി അയ്യപ്പൻകാവിലെയും ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്ത് റോഡരികിലായി സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിൽ നിന്നാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന്  രാവിലെയാണ് ഇത് ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരേ ദിവസം ആണ് മോഷണം നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണാർക്കാട് പരിസര പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലും കവർച്ച നടന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്
Previous Post Next Post

نموذج الاتصال