അലനല്ലൂരിൽ വീടിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് ഫയർഫോഴ്സ്, സിവിൽഡിഫൻസ്, നാട്ടുകാരുടേയും സമയോചിത ഇടപെടൽ

അലനല്ലൂർ: അലനല്ലൂർ പഞ്ചായത്തിലെ കൊടിയൻ കുന്നത്ത് വീടിന് തീപിടിച്ചു. ഇന്നു വൈകുന്നേരം 6 30 ഓടുകൂടിയായിരുന്നു തീപിടുത്തം. റബ്ബർ ഉണക്കുന്നതിനു വേണ്ടി  പുകപ്പുരയിൽ നിന്നുള്ള  തീ  വീട്ടിലേക്ക് പടർന്നാണ് അപകടമുണ്ടായത്
നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അപകടം നടന്ന വീടിനു സമീപത്ത് താമസിക്കുന്ന സൈനിക സേവനത്തിനുശേഷം ഫയർ സർവീസിൽ മണ്ണാർക്കാട് സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന അൻസൽ ബാബു തേവരെ കളത്തിൽ  സംഭവസ്ഥലത്ത്  ഉണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള അടുക്കള വശം തീപിടുത്തം ഉണ്ടായതിനാൽ ഗ്യാസ് സിലിണ്ടർ മാറ്റാനാവാതെ ജനങ്ങൾ പരിഭ്രാന്തായരായി നിൽക്കുന്ന സമയത്ത് അൻസൽ ബാബുവും സഹപ്രവർത്തകരും   വീടിന്റെ വാതിൽ തകർത്ത്  ഉള്ളിൽ കയറി അടുക്കള വശത്ത് ഉണ്ടായിരുന്ന സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു, ഇതിലൂടെ വൻ പൊട്ടിത്തെറി ഒഴിവാക്കാൻ കഴിഞ്ഞു.

 ഇദ്ദേഹത്തെ സഹായിക്കാനായി
ആണിക്കോട്ടിൽ വിജയൻ എന്ന നാണിയും
ഒപ്പമുണ്ടായിരുന്നു. 
.                               വിജയൻ

ഫയർഫോഴ്സ് വാഹനം വീടിലേക്ക് എത്താത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ സേനയ്ക്ക് കഴിഞ്ഞില്ല. സേന ഉടൻതന്നെ സമീപ വീടുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു.

 മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം  p,  സീനിയർ ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ പി ജയരാജന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ആയ V സുരേഷ് കുമാർ സുഭാഷ് ഒ എസ് , സുജിത്ത് കെ വി, ഹോം ഗാർഡൻ  അനിൽ കുമാർ N,  ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ ഡ്രൈവർ രാഗിൽ mr തുടങ്ങിയവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post

نموذج الاتصال