പാലക്കാട് ജില്ലയിൽ കെ.എസ്.യുവിന് ചരിത്ര നേട്ടം; കല്ലടി കോളേജിൽ എംഎസ്എഫ്

പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ പാലക്കാട്  ജില്ലയിൽ കെഎസ്‌യുവിന് ചരിത്ര നേട്ടം. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷം  യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സീറ്റുകളിൽ ഉൾപ്പെടെ കെഎസ്‌യു വിജയിച്ചു. പട്ടാമ്പി ഗവ. കോളേജിൽ 42 വർഷത്തിനു ശേഷം കെഎസ്‌യുവിന് യൂണിയൻ ലഭിച്ചു. നെന്മാറ എൻഎസ്എസ് കോളേജിലും കെഎസ്‌യു വിജയക്കൊടി നാട്ടി. ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു ആധിപത്യം പുലർത്തി. ഇതാദ്യമായാണ് ഈ കോളേജുകളിൽ  കെഎസ്‌യു മുന്നിലെത്തുന്നത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജില്‍ മത്സരിച്ച എല്ലാ സീറ്റിലും കെ.എസ്.യു വിജയിച്ചു.   എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെഎസ്‌യു സീറ്റ് നില ഉയർത്തി. എം ഇ എസ് കല്ലടി കോളേജ് 51 സീറ്റുകൾ നേടി എം എസ് എഫ് നിലനിർത്തി.  അതെ സമയം ചിറ്റൂർ കോളേജ് എസ്എഫ്ഐ നിലനിർത്തി.
Previous Post Next Post

نموذج الاتصال