മണ്ണാർക്കാട്: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ സമാപനമായി. മികച്ച പ്രകടനത്തോടെ ഹയർസെക്കൻഡറി വിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്‌കൂളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളും ജേതാക്കളായി.
എൽ.പി. വിഭാഗത്തിൽ 54 പോയന്റോടെ സെയ്ന്റ് ജോർജ് എ.എൽ.പി.എസ്. ജേതാക്കളായി. 48 പോയന്റോടെ ഭീമനാട് ജി.യു.പി.എസ് രണ്ടാമതും, ഹോളി ഫാമിലി കോൺവെന്റ് സ്ക്കൂൾ, മുണ്ടക്കുന്ന് മൂന്നാമതും എത്തി
ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ് 277 പോയന്റോടെ ചാമ്പ്യൻമാരായി. എം.ഇ.എസ്. എച്ച്.എസ്.എസ് 244 പോയന്റു നേടി രണ്ടാമതെത്തി. പൊറ്റശ്ശേരി ജി.എച്ച്.എസിനാണ് മൂന്നാംസ്ഥാനം.
ഹൈസ്‌കൂൾ വിഭാഗത്തിൽ മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസ്. 240 പോയന്റ് നേടി ചാമ്പ്യൻമാരായി. 209 പോയന്റു നേടി നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും. 206 പോയന്റു നേടിയ എം.ഇ.ടി. ഇ.എം. എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി.
യു.പി. വിഭാഗത്തിൽ 78 പോയന്റ് വീതം നേടി കുണ്ടൂർക്കുന്ന് വി.പി.എ.യു.പി. സ്‌കൂളും കുമരംപുത്തൂർ എ.യു.പി. സ്‌കൂളും ഒന്നാം സ്ഥാനം നേടി. 76 വീതം പോയന്റ് നേടി എം.ഇ.ടി. ഇ.എം.എച്ച്.എസ്.എസും അലനല്ലൂർ ജി.വി.എച്ച്.എസ്.എസുമാണ് രണ്ടാം സ്ഥാനത്ത്. സമാപനസമ്മേളനം നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.