നടപ്പാതയില്ല, നടത്തം ജീവനു ഭീഷണിയായേക്കാവുന്ന തിരക്കേറിയ ‘ദേശീയ പാത’യിലൂടെ

മണ്ണാർക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള  പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ എം.ഇ.എസ്. കല്ലടി കോളേജ് മുതൽ ചുങ്കം ജങ്ഷൻ വരെ നടപ്പാതകളില്ലാത്തത് വിദ്യാർഥികളുൾപ്പടെയുള്ള കാൽനടയാത്രക്കാരെ ഭീതിയിലാക്കുന്നു.
നടപ്പാതയില്ലാത്തതതിനാൽ വിദ്യാർത്ഥികൾക്ക് റോഡിലൂടെ രാവിലെയും വൈകീട്ടും ചീറിപ്പായുന്ന വാഹനങ്ങളുടെ സമീപത്തുകൂടെ നടക്കേണ്ടി വരുന്നത് വലിയ അപകട ഭീഷണിയാണുയർത്തുന്നത്. റോഡ് വീതി കൂട്ടി നവീകരിച്ചതോടെയാണ് മുൻപ് റോഡരികിലുണ്ടായിരുന്ന നടവഴികൾപോലും അപ്രത്യക്ഷമായത്. 
കൂടാതെ മഴവെള്ളം കുത്തിയൊഴുകി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകൾക്ക് മുകളിലൂടെയുള്ള യാത്ര ദുരിതസമാനമാണ്.  ഇവരുടെ യാത്ര.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ പഞ്ചായത്ത്, വില്ലേജ്, കെ.എസ്.ഇ.ബി. ഓഫീസ്, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് കല്ലടി കോളേജ് മുതൽ ചുങ്കം വരെയുള്ള ഭാഗത്താണ്.
നെല്ലിപ്പുഴ മുതൽ കോളേജ് ജങ്ഷൻ വരെ കട്ട പാകിയ നടപ്പാതകളും കൈവരികളും നഗരസഭ നിർമിച്ചിട്ടുണ്ട്. പിന്നീടുള്ള ഭാഗം കുമരംപുത്തൂർ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. സ്കൂൾ അധികൃതർ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകിയിട്ടും ഇതുവരെ നടപടികളുണ്ടായിട്ടില്ല.
Previous Post Next Post

نموذج الاتصال