കാഞ്ഞിരപ്പുഴ പാലാമ്പട്ട ഫാത്തിമ വധക്കേസിൽ പ്രതി അച്ചിപ്ര റഷീദിന് (32) 302 ഐപിസി വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുവാനും പിഴയടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക കഠിന തടവിനും 449 ഐപിസി വകുപ്പ് പ്രകാരം ഏഴു വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴ അടയ്ക്കുവാനും പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവിനും ശിക്ഷിച്ചത്. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമ(48) കൊല്ലപ്പെട്ട കേസിലാണ് പാലാംപട്ട ലക്ഷംവീട് കോളനിയില്‍ അച്ചിപ്ര വീട്ടില്‍ റഷീദ് കുറ്റക്കാരനാണെന്ന് മണ്ണാര്‍ക്കാട് എസ്.എസി.-എസ്.ടി. കോടതി ജഡ്ജി ജോമോന്‍ ജോണ്‍ കണ്ടെത്തിയത് 2011 ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഫാത്തിമയും റഷീദിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി. 302, 449 വകുപ്പുകള്‍പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്നുള്ള ഉത്തരവ്.
സംഭവദിവസം ഫാത്തിമയുടെ വീട്ടിലെത്തിയ റഷീദ് ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കരിങ്കല്ലുകൊണ്ട് കുത്തിയും കൊടുവാള്‍കൊണ്ട് വെട്ടുകയുമായിരുന്നു. പ്രാണരക്ഷാര്‍ഥം പുറത്തേക്കോടിയ ഫാത്തിമയെ അയല്‍വാസിയായ സ്ത്രീയുടെ വീടിന്റെ വരാന്തയില്‍വെച്ചും വെട്ടി. കഴുത്തിലും ശരീരത്തിലും കൈകാലുകളിലും വെട്ടേറ്റ ഫാത്തിമ മരിച്ചു. അന്ന് മണ്ണാര്‍ക്കാട് സി.ഐ. ആയിരുന്ന ടി.എസ്. സിനോജാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ എസ്.സി.- എസ്.ടി. സ്‌പെഷ്യല്‍ കോടതി കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍, കെ.ദീപ എന്നിവര്‍ ഹാജരായി.