മണ്ണാർക്കാട് : മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍ നിന്ന് മോഷണം പോയ ജെസിബി കണ്ടെത്തി. തമിഴ്നാട് കമ്പം തേനി ഭാഗത്ത് രൂപം മാറ്റുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ജെസിബി പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടി. മൂന്ന് പേർ പോലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് ജെസിബി മോഷണം പോയത്. നിർത്തിയിട്ടിരുന്ന ജെസിബി പാതി രാത്രിയിൽ മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍ തെങ്കര സ്വദേശി അബുവിൻ്റെ ജെസിബി ആണ് മോഷണം പോയത്.പാലക്കാട് നിന്നും മോഷ്ടിച്ച വാഹനം പുലര്‍ച്ചെ വാളയാര്‍ ടോള്‍ കടക്കുന്നതായുള്ള വീഡിയോ കിട്ടിയിരുന്നു.