തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് റാഞ്ചി സ്വദേശി രോഹിത് ഓരോൺ (19) ആണ് മരിച്ചത്. ഇയാൾ കെട്ടിട നിർമാണ തൊഴിലാളിയാണ്. രണ്ടുമാസം മുൻപാണ് സഹോദരൻമാരുടെ കൂടെ മണ്ണാർക്കാട്ടേക്ക് വന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് താമസിക്കുന്ന
ലോഡ്ജിന്റെ ടെറസിലുള്ള ഷെഡ്ഡിൽ അനക്കമറ്റനിലയിൽ കിടക്കുന്നത് കൂടെ താമസിക്കുന്നവർ കണ്ടത്. ഇയാൾക്ക് രണ്ടു ദിവസമായി പനി ഉണ്ടായിരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു. രാവിലെ പതിനൊന്നോടെ ചെന്ന് നോക്കുമ്പോൾ
പനിച്ച് വിയർത്തനിലയിൽ
കിടക്കുന്നത് കണ്ടു. തുടർന്ന് നനഞ്ഞ
തുണി ഉപയോഗിച്ച് ശരീരം തുടച്ചുകൊടുത്ത് തിരിച്ചു പോയി. വീണ്ടും ചെന്നു നോക്കുമ്പോഴാണ് അനക്കമറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ലോഡ്ജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ
സ്വീകരിച്ചു.