കല്ലടിക്കോട് ഇന്നലെ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാറും മൂന്ന് ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം.ള കോങ്ങാട് ചുണ്ടേക്കാട്ട് അയ്യപ്പൻകുട്ടി, ബൈക്ക് യാത്രികരായ അജിത്, ഭാര്യ സൂര്യ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്ക്.ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയവരാണ് അപകടത്തില്‍പെട്ടത്.
മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാര്‍ നിയന്ത്രണംവിട്ട് തൊട്ടടുത്ത് സഞ്ചരിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളിലും ഉരസിയാണ് അപകടം എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുധനാഴ്ച രാവിലെ എട്ടോടെ പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കാട്ടുശ്ശേരി അയ്യപ്പൻകാവിന് സമീപമാണ് സംഭവം. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരില്‍ അയ്യപ്പൻ പാലക്കാട്ട് ജില്ല ആശുപത്രിയിലും മറ്റുള്ളവര്‍ സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ തേടി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി