റബർ പുകപ്പുരക്ക് തീപിടിച്ചു


                       പ്രതീകാത്മക ചിത്രം
 
മണ്ണാർക്കാട്: റബർ പുകപ്പുരക്ക് തീപിടിച്ചു. കോട്ടോപ്പാടം അരിയൂരിൽ പള്ളത്ത് ബാലകൃഷ്ണന്റെ  വീടിന് സമീപം നിർമ്മിച്ചിരുന്ന റബർ പുകപ്പുരക്കാണ് ഇന്ന് വൈകീട്ട് തീപിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന്  മണ്ണാർക്കാട് ഫയർസ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ടി. ജയരാജൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ജി.അജീഷ്, കെ.വി.സുജിത്, കെ.ശ്രീജേഷ്, ഒ.എസ്.സുഭാഷ്, കെ.ഐ.ഷെറീഫ് , ഹോം ഗാർഡ് എൻ അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും  500 ഓളം റബ്ബർഷീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഉദ്ദേശം 50000/- രൂപയുടെ നഷ്ടം കണക്കാക്കുന്നു. റബ്ബർ ഷീറ്റ് ഊർന്ന് തീയിലേക്ക് വീണതാവാം തീ പടരാൻ കാരണം എന്നാണ് അനുമാനം. തീപിടുത്തം മനസ്സിലാക്കാൻ വൈകിയതിനാലാണ് പൂർണ്ണമായും കത്തി നശിക്കാൻ ഇടയായത്.  വീട്ടുകാർ തന്നെ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ച് തീ ഏറെക്കുറെ അണച്ചിരുന്നതിനാൽ സേനക്ക് കാര്യമായി പ്രവർത്തിക്കേണ്ടി വന്നില്ല.
Previous Post Next Post

نموذج الاتصال