മണ്ണാർക്കാട്: മണ്ണാർക്കാട് പ്രസ്ക്ലബ് ഓഫീസിൽ വെച്ച് ക്രിസ്മസ് വിപുലമായി ആഘോഷിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് സി.എം.സബീറലി കേക്ക് കട്ട് ചെയ്ത് ആഘോഷത്തിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ആഘോഷപരിപാടികൾക്ക് സെക്രട്ടറി അനിൽ കുമാർ നേതൃത്വം നൽകി. ഭക്ഷണവും ഉണ്ടായിരുന്നു. അഷ്റഫ് ചന്ദ്രിക, രാജേഷ്, കൃഷ്ണദാസ് കൃപ, അജയൻ, അബ്ദുൽ ഹാദി അറയ്ക്കൽ, കെ.പി.അഷ്റഫ്, നിസാർ, സെയ്ദാലി, എം.കെ. ഹരിദാസ് എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു