പാലക്കാട് ജില്ലയിൽ വാളയാർ ,കസബ പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ഒഡീഷ നുവാബന്ദ് ബദ്രക്ക് സ്വദേശി അമൂല്യദാസ് (46)നെയാണ് ഒഡീഷയിൽ നിന്നും വാളയാർ , കസബ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്.
പൂട്ടിയിട്ടിരുന്ന വീടുകളിൽ മോഷണം നടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. മോഷണത്തിനായി ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ എത്തി മോഷണം നടത്തി തിരിച്ച് പോകുന്ന രീതിയായിരുന്നു മോഷ്ടാക്കളുടെത് .ആന്ധ്രപ്രദേശ് സംസ്ഥാനത്ത് മാത്രം ഏഴ് മോഷണ കേസുകൾ ഉള്ള പ്രതിയാണ് നേരത്തെ പിടിയിലായ ബാബു ഖുറേഷി, ആന്ധ്രയിലെ ജയിലിൽ കഴിയുന്ന സമയത്താണ് പ്രതികൾ തമ്മിൽ പരിചയം. ഖുറേഷിയെ വിശദമായി ചോദ്യം ചെയ്തതിൽ കളവിൽ ഒപ്പം ഉണ്ടായിരുന്നത് ഒഡീഷയിലെ സഹോദരങ്ങളായ രണ്ട് പേരാണ് എന്ന് പറയുകയും ചെയ്തു. പിടികൂടുന്നതിനായി പോലീസ് ടീമിനെ രൂപീകരിക്കുകയും പോലീസ് ജീപ്പിൽ യാത്ര തുടർന്ന് രണ്ടായിരത്തിലധികം കിലോമീറ്റർ അകലെയുള്ള ഒഡീഷയിലെ ബദ്രക്ക് ജില്ലയിലെ ഉൾപ്രദേശത്ത് നിന്നും പ്രതിയെ വളരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. മാവോയിസ്റ്റ് മേഖലയിൽ നിന്നാണ് അമൂല്യദാസ് എന്ന പ്രതിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം പിടികൂടിയത് ."ഓപ്പറേഷൻ ഒഡീഷ " വിജയകരമായി പൂർത്തിയാക്കി.ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. സിസി ടിവി വിഷ്വലിൽ കണ്ട ചെരുപ്പും അവിടേക്ക് എത്തിയ ഒരു ടിവിഎസ് എക്സൽ വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.അന്വേഷണത്തിനിടയിൽ പ്രതിയെ കഞ്ചിക്കോട് ഒരു വാടകവീട്ടിൽ നിന്നും അതിസാഹസികമായി വാളയാർ പോലീസും കസബ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. പകൽ കളവ് നടത്താൻ ഉദ്ധേശിക്കുന്ന വീടുകൾ നോക്കി വക്കുകയും രാത്രിയോ മഴയുള്ള സമയത്തോ കളവ് നടത്തുകയാണ് ഇവരുടെ രീതി.കളവിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് പിടിയിലാവുന്നത്. കസബ പരിധിയിലെ വേങ്ങോടിയിലെ ഒരു വീട്ടിൽ നിന്നും ഇവർ കവർച്ച നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, പാലക്കാട് ASP ഷാഹുൽഹമീദ് IPS എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ് NS,വാളയാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദം ഖാൻ , വാളയാർ സബ് ഇൻസ്പെക്ടർ ഹർഷാദ്,കസബ എസ് ഐ ബാബുരാജൻ,സീനിയർ പോലീസ് ഓഫീസർമാരായ സുഭാഷ് , രാജീദ് .ആർ, ജയപ്രകാശ്, കൃഷ്ണദാസ്, മാർട്ടിൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.