മണ്ണാർക്കാട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇടക്കുർശി തറയിൽ വിക്രമന്റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്. തച്ചമ്പാറയിലെ സ്വകാര്യ ആസ്പത്രിയിൽ എക്സ് റേ ടെക്നീഷനാണ് വിഷ്ണു.
ഇന്ന് രാത്രി ദേശീയപാത കരിമ്പയിലായിരുന്നു അപകടം. ഇടക്കുറുശി കുഴിക്കണ്ടതിൽ ഷാജിയുടെ മകൻ അഖിൽ (20), കരിമ്പ മേപ്പാടിൽ ബാലകൃഷ്ണന്റെ മകൻ വിപിൻ (23), പുതുപ്പരിയാരം ഇല്ലത്തുപറമ്പ് ഉണ്ണികൃഷ്ണന്റെ മകൻ അനിരുദ്ധ്(26) എന്നിവർക്ക് പരിക്കേറ്റു. ബൈക്ക് ഓട്ടോയിൽ ഇടിച്ചതിന് ശേഷം തെറിച്ച് മറ്റൊരു ബൈക്കിൽ തട്ടുകയായിരുന്നു അപകടത്തിൽ ആട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. പെട്ടെന്ന് തന്നെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.