മണ്ണാർക്കാട്: മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷന്റെ 11ാമത് മുല്ലാസ് വെഡിംഗ് സെന്റർ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 17 ന് ആരംഭിക്കും. ടൂർണ്ണമെന്റിന് വേണ്ടി നിർമ്മിക്കുന്ന ഇരുമ്പ് ഗ്യാലറിയുടെ കാൽനാട്ടൽ കർമ്മം മണ്ണാർക്കാട് ഡി.വൈ.എസ്പി. വി എ കൃഷ്ണദാസ് നിർവ്വഹിച്ചു. എം എഫ് എ പ്രസിഡന്റ് എം മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറർ എം സലീം, രക്ഷാധികാരി ടി കെ അബൂബക്കർ ബാവി, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ ,എം എഫ് എ ഭാരവാഹികളായ ഡിലൈറ്റ് ഇബ്രാഹിം, ടി കെ റസാക്ക്, കെ പി അക്ബർ, സഫീർ തച്ചമ്പാറ, എം എഫ് എ മെമ്പർമാർ , അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു.
എം.എഫ്.എ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ജനുവരി 17ന്; ഗ്യാലറിയുടെ കാൽനാട്ടി
byഅഡ്മിൻ
-
0