മണ്ണാർക്കാട്: ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായുള്ള സബ്ജില്ലാ ക്യാമ്പ് കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 27 28 തീയതികളിലായി നടക്കും.
മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രോഗ്രാമിംഗ് അനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടു ദിവസത്തെ ക്യാമ്പിലാണ് പങ്കെടുക്കുക.
റോബോട്ടിക് പരിശീലനം , വിവിധ അനിമേഷനുകൾ നിർമ്മിക്കൽ തുടങ്ങിയവയാണ് ക്യാമ്പിൽ പരിശീലിപ്പിക്കുക.