വാർത്തകൾ വിശദമായി

അഗളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു 
നവ കേരള യാത്രയിൽ പ്രതിഷേധിച്ച കെ. എസ്.യു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡി വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പോലീസ് പിന്തുണയോടെ അക്രമം അഴിച്ചുവിടുന്നു എന്നാരോപിച്ച് അഗളി,ഷോളയൂർ, പുതൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ  പ്രതിഷേധ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് മാരായ ജോബി കുര്യക്കാട്ടിൽ, എം.കനകരാജ്,എ.സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.സാബു ഉദ്ഘാടനം ചെയ്തു.  പി.സി. ബേബി, ഷിബു സിറിയക്, എസ്. അല്ലൻ, എൻ. കെ രഘുത്തമൻ, എം.ആർ.സത്യൻ,  പി എം ഹനീഫ, എം.സി. ഗാന്ധി, സുനിൽ.ജി. പുത്തൂർ, കെ. ടി. ബെന്നി,മുഹമ്മദ് നാസർ, അനിത ജയൻ, സന്തോഷ് കുമാർ, വിശ്വനാഥൻ,സി.ചിന്നസ്വാമി, സുനിത ഉണ്ണികൃഷ്ണൻ, അക്ഷയ്ജോസഫ്, എ.കെ സതീഷ്, ടിറ്റു വർഗീസ്, വിജു. സി, ശ്രീജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
___________________________________________

തിരുവാഴിയോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ ​അന്തരിച്ചു
മസ്‌കത്ത്∙ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ ​അന്തരിച്ചു. വെള്ളിനേഴി തിരുവാഴിയോട് പക്കാട്ടില്‍ ഹൗസില്‍ പരേതനായ അപ്പുണ്ണി മകന്‍ സതീഷ് കുമാര്‍ (42) ആണ് ആദമില്‍ വെച്ച് മരിച്ചത്. എയര്‍മെക് എന്ന കമ്പനിയില്‍, ആദം എയര്‍ബേസില്‍ പ്രൊജക്ട് എന്‍ജിനീയറായി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു. പത്ത് വര്‍ഷമായി സതീഷ് കുമാര്‍ ഒമാനിലുണ്ട്. ജോലിക്കിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദം എയര്‍ബേസിലെ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നും ആദം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. 
മാതാവ്: സരോജനി. ഭാര്യ: സുധ സതീഷ്. മക്കള്‍: അദൈ്വത് അഭിശ്രീ. ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോടേക്കുള്ള സലാം എയറില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഒമ്പതിന് തിരുവില്വാമല ഇവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും

Previous Post Next Post

نموذج الاتصال