മണ്ണാർക്കാട് : കോഴിക്കോട്- പാലക്കാട് ദേശീയപാതയിലെ മേലെ കൊടക്കാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മണ്ണാര്‍ക്കാട് സ്വദേശികളായ വാഴകത്ത് മനോജ്, മൃദുല, കൊടക്കാട് ചെരിപ്പുറത്ത് അജ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. നാട്ടുകല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.