വാഹനാപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

കോങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. കോങ്ങാട് കാക്കയംകോട് അമൃത നിവാസിൽ ചെന്താമരാക്ഷനാണ്‌ (ചെന്താമര-52) ആണ് മരിച്ചത്. ഇദ്ധേഹം സഞ്ചരിച്ചിരുന്ന മോപ്പെഡ് മറിഞ്ഞായിരുന്നു അപകടം.  പാലക്കാട്-ശ്രീകൃഷ്ണപുരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് ചെന്താമരാക്ഷൻ. ഞായറാഴ്ച രാത്രിയാണ് സംഭവം. കോങ്ങാട് പഴയ പോലീസ് സ്റ്റേഷനു സമീപത്താണ് ചെന്താമര സഞ്ചരിച്ച മൊപ്പെഡ് മറിഞ്ഞത്.  ജോലികഴിഞ്ഞ് ശ്രീകൃഷ്ണപുരത്തുനിന്ന്‌ കോങ്ങാട്ടേക്ക് വന്ന് അവിടെനിന്ന് രാത്രി പത്തു മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മുണ്ടൂർ-തൂത റോഡുപണിയുടെ ഭാഗമായി റോഡിന്റെ ഒരുഭാഗം അല്പം ഉയർന്നുനിൽക്കുന്നതിൽ തട്ടിയാണ് മൊപ്പെഡ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കൾ: അമൃത, അനുഗ്രഹ.
Previous Post Next Post

نموذج الاتصال