അമ്പലപ്പാറ: മുതലപ്പാറ കാവിനുസമീപം ബസിൽനിന്ന് തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്കേറ്റു. കടമ്പൂർ ചിറ്റംമഠത്തിൽ മനോജിനാണ് (30) പരിക്കേറ്റത്. ഇന്നലെ രാവിലെ ഒറ്റപ്പാലത്തുള്ള ജോലിസ്ഥലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒറ്റപ്പാലം-മംഗലാംകുന്ന് റോഡിൽ മുതലപ്പാറക്കാവിന് സമീപത്തെ ബസ്‌സ്റ്റോപ്പിൽനിന്ന് ബസിൽ കയറിയതായിരുന്നു മനോജ്. ബസ്‌സ്റ്റോപ്പിന് കുറച്ചകലെവെച്ച് ബസിന്റെ വാതിലിന്റെ പടിയിൽനിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.