പശുവിനെ പുലി പിടിച്ചു; ഭയപ്പെടുത്തി ജനവാസമേഖലയിലെ പുലി സാന്നിധ്യം

അഗളി: താവളം ആനക്കല്ലിൽ പശുവിനെ പുലി പിടിച്ചു. പുതൂർ പഞ്ചായത്ത് ആറാം വാർഡിലെ ശശിയുടെ   രണ്ടരവയസ്സുള്ള പശുവിനെയാണ് പുലി പിടിച്ചത്. ജനവാസമേഖലയിലാണ് പുലി ഇറങ്ങിയത് എന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കോളനിക്ക് തൊട്ടടുത്താണ് ഈ സംഭവം.  ചൊവ്വാഴ്ച വൈകുന്നേരം മേയാൻവിട്ട പശുവിനെയാണ് കഴുത്തിൽ പുലിനഖമേറ്റ മുറിവോടെ ചത്തനിലയിൽ കണ്ടത്.
അഞ്ചുമാസം മുൻപ് ആനക്കല്ല് സ്വദേശി ആന്റണിയുടെ പശുവിനെയും കഴിഞ്ഞയാഴ്ച നരസിമുക്ക് കൊട്ടമേടിൽ മഹാലിങ്കത്തിന്റെ ആടിനെയും പുലി പിടിച്ച് കൊന്നിരുന്നു. അധികൃതർ ഇക്കാര്യത്തിൽ ഉടനടി ഇടപെട്ട്  പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം
Previous Post Next Post

نموذج الاتصال