പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ

പാലക്കാട്: പാലക്കാട് നഗരസഭ ചെയർപേഴ്സണായി ബിജെപിയുടെ പ്രമീള ശശിധരൻ തെരഞ്ഞെടുക്കപ്പെട്ടു. 52 അംഗ കൗൺസിലിൽ 28 വോട്ടുകൾക്കാണ് പ്രമീള ശശിധരൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. 2015 മുതൽ 2020 വരെ ബിജെപി ഭരണസമിതിയിൽ ചെയർപേഴ്സണായിരുന്നു പ്രമീള ശശിധരൻ. യുഡിഎഫ് സ്ഥാനാർത്ഥി മിനി ബാബു 17 വോട്ടും, എൽഡിഎഫ് സ്ഥാനാർഥി ഉഷ രാമചന്ദ്രൻ 7 വോട്ടും നേടി.


മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണായിരുന്ന പ്രമീള ശശീധരനെ അധ്യക്ഷയാക്കി അംഗങ്ങള്‍ക്കിടയിലെ വിഭാഗീയത ഇല്ലാതാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഭരണാനുഭവം മുതല്‍കൂട്ടാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ ചൊല്ലി അധ്യക്ഷയായിരുന്ന പ്രിയ അജയന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് നഗരസഭയില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലക്കാട്. അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. അഴിമതിയും വികസനമുരടിപ്പും നിരന്തരം ഉന്നയിച്ചതിനാലാണ് ചെയര്‍പേഴ്സണ് രാജിവെക്കേണ്ടി വന്നതെന്ന് ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.  ബിജെപി 28, യുഡിഎഫ് 16, സിപിഐഎം ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
Previous Post Next Post

نموذج الاتصال