വീടു കത്തി നശിച്ച സംഭവത്തിൽ അറസ്റ്റ്

മണ്ണാർക്കാട്:  വീടു കത്തി നശിച്ച സംഭവത്തിൽ അറസ്റ്റ്. പുളിക്കാത്തോട്ടത്തിൽ പത്രോസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കോട്ടോപ്പാടം കണ്ടമംഗലത്ത് പത്രോസിന്റെ മകന്റെ പേരിലുള്ള വീട് കത്തി നശിച്ചിരുന്നു.    ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.  തീപിടുത്തത്തിൽ ഫർണിച്ചറും വീട്ടുപകരണങ്ങളും, ഇലക്ട്രിക്ക് സാധനങ്ങളും പൂർണമായും കത്തിനശിച്ചു. ഇവിടെ പത്രോസ് മാത്രമാണ് താമസിക്കുന്നത്. പത്രോസും കുടുംബവും അകന്നാണു കഴിയുന്നതെന്നു പൊലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال