ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി; പുസ്തകങ്ങൾ വിതരണം ചെയ്തു

മണ്ണാർക്കാട്: മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ നടപ്പാക്കി വരുന്ന ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ലക്ഷം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു.  

കേരളാ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച്  എം.എൽ. എ ഫണ്ടിൽ നിന്നും സമാഹരിച്ച പുസ്തകങ്ങളാണ്  മണ്ഡലത്തിലെ മൂന്ന്  കേന്ദ്രങ്ങളിൽ വെച്ച് വിതരണം ചെയ്തത്.
അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ഏഴ് വിദ്യാലയങ്ങൾക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  എൻ.ഷംസുദ്ദീൻ എം.എൽ.എ  നിർവ്വഹിച്ചു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സജ്ന സത്താർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എം.പി.സാദിഖ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പടുവിൽ മാനു, പി.ഷാനവാസ്,സി.കെ.ജയശ്രീ,ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുള്ള, സ്കൂൾ മാനേജിങ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, പ്രധാനാധ്യാപകൻ പി.ശ്രീധരൻ, മാനേജർ റഷീദ് കല്ലടി,
ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത്, കെ.ജി.ബാബു, എം.മുഹമ്മദലി മിഷ്കാത്തി, കെ.എ.സുദർശനകുമാർ, ടി.കെ.ആമിനക്കുട്ടി, ടി.പി.സഷീർ ബാബു, എം. ചന്ദ്രിക, കൃഷ്ണദാസ്, കെ.രാധ, ടി.നൗഫൽ, മുനീർ താളിയിൽ, പി.കെ. നൗഷാദ്, പി.ഇ.സുധ, കെ.സാജിദ് ബാവ തുടങ്ങിയവർ പ്രസംഗിച്ചു.
കുമരംപുത്തൂർ,തെങ്കരപഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെയും  വിദ്യാലയങ്ങൾക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം എം.ഇ.എസ് കല്ലടി കോളേജിൽ വെച്ച് നടന്നു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. തെങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സൂര്യകുമാർ  മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്,
ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത്, കൺവീനർ ഡോ.ടി.സൈനുൽ ആബിദ്, ഡോ.ടി.കെ.ജലീൽ,കോളേജ് യൂണിയൻ ചെയർമാൻ സി.ഫസ് ലു റഹ്മാൻ, കെ.ജി.ബാബു,സിദ്ദീഖ് പാറോക്കോട്, ലെഫ്.പി.ഹംസ, എം.ഷഫീഖ് റഹ്മാൻ, കെ.അയിഷാബി, കെ.എം.സൗദത്ത് സലീം, കെ.പി.തങ്കം തുടങ്ങിയവർ പ്രസംഗിച്ചു.
അട്ടപ്പാടി മേഖലയിലെ  വിദ്യാലയങ്ങൾക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അട്ടപ്പാടി ഗവ. കോളേജിൽ നടന്നു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എം.സി.ഗാന്ധി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മരുതി 
മുരുകൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷാജു പെട്ടിക്കൽ, പ്രിൻസിപ്പാൾ പ്രൊഫ.എ.പി.അമീൻദാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. സത്യൻ, ജോബി, ഷിബു സിറിയക്,ഡോ.ഫുക്കാർ അലി, ഫ്ലെയിം കോർ ഗ്രൂപ്പ് ചെയർമാൻ ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ശിഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

نموذج الاتصال