ഭാര്യയേയും ഭാര്യയുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ

അഗളി താഴെ കള്ളമല ഊരിലെ മല്ലിക(45), മല്ലികയുടെ സുഹൃത്ത് സുരേഷ്(52) എന്നിവരെ 28- 11 -2017 ന്   അഗളി താഴെ കള്ളമല ഊരിലെ രതീഷ് എന്നയാളുടെ വീടിന്റെ ടെറസിൽ വച്ച് മുളവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ  നഞ്ചൻ (55) ന്  34 ഐപിസി പ്രകാരം ജീവപര്യന്തം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴ അടയ്ക്കുവാനും  പിഴ അടക്കാത്ത പക്ഷം ഒരു വർഷത്തെ അധിക കഠിന തടവിനും, 379 ഐപിസി പ്രകാരം മൂന്നുവർഷത്തെ കഠിനതടവും കോടതി ശിക്ഷ വിധിച്ചു.
 
അഗളി പോലീസ് Cr. 433/2017 u/s 302,380 IPC ആയി രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സി ഐ സലീഷ് എൻ ശങ്കർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ സമർപ്പിച്ച കുറ്റപത്ര പ്രകാരം മണ്ണാർക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ SC 348/ 2018 നമ്പറായി വിചാരണ പൂർത്തിയാക്കി മണ്ണാർക്കാട് സ്പെഷ്യൽ കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്.   പ്രോസീക്യൂഷന് വേണ്ടീ അഡ്വ: പി.ജയൻ ഹാജരായി,  സി.പി.ഒ സുരേഷ്, എസ്.സി.പി.ഒ സുഭാഷിണി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Previous Post Next Post

نموذج الاتصال