അടയ്ക്ക മോഷണം; നാല് പേർ പിടിയിൽ

മണ്ണാർക്കാട്: അടയ്ക്ക മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. കാഞ്ഞിരംപാടം അജയൻ (34), പള്ളിക്കുറുപ്പ്  മുസ്‌തഫ(30), കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന്  സുരേഷ് (37), കിഴക്കുംപുറം കൃഷ്ണപ്രസാദ് (35) എന്നിവരാണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. പെരിമ്പടാരി കാഞ്ഞിരംപാടത്തെ കൃഷിയിടത്തിൽ നിന്ന് അടയ്ക്ക മോഷണം പോയ കേസിലാണ് ഈ നാലംഗസംഘത്തെ പിടികൂടിയത്.   മുക്കണ്ണം പള്ളിവളപ്പിൽ മുഹമ്മദാലി നൽകിയ പരാതിയിലായിരുന്നു നടപടി. മുഹമ്മദാലി പാട്ടത്തിനെടുത്ത തോട്ടത്തിൽ നിന്ന് 100 കിലോ അടയ്ക്കയാണ് മോഷണം പോയത്
Previous Post Next Post

نموذج الاتصال