മണ്ണാർക്കാട്: ദേശീയപാത കൊമ്പം വളവിൽ കാർ തലകീഴായി മറിഞ്ഞു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. അപകടത്തിൽ കാർ യാത്രികനായ ചങ്ങലീരി രണ്ടാം മൈൽ സ്വദേശി മുട്ടിക്കൽ അബ്ദുറഹിമാന് പരിക്കേറ്റു. അദ്ധേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
കാറിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുവാനായി രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസിക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിച്ചു.