മണ്ണാര്‍ക്കാട്: ദേശീയപാത മണ്ണാർക്കാട് ആശുപത്രിപ്പടി ഭാഗത്തും, ബസ് സ്റ്റാൻഡിന് സമീപത്തും നടന്ന വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അനസ് (25), കോല്‍പ്പാടം സ്വദേശി നാസര്‍ (50), പൊറ്റശ്ശേരി കാഞ്ഞിരം സ്വദേശി രഞ്ജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്.
നെല്ലിപ്പുഴ ആശുപത്രിപ്പടി മുബാസ് ഗ്രൗണ്ടിന് സമീപം നിയന്ത്രണംവിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷകളിലും ബൈക്കിലുമിടിച്ചായിരുന്നു ആദ്യ അപകടം ഇതിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അനസ് (25), കോല്‍പ്പാടം സ്വദേശി നാസര്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പരിക്കുകള്‍ സാരമുളളതല്ല.ബുധനാഴ്ച വൈകീട്ട് 5.45നാണ് അപകടം.പെരിന്തല്‍മണ്ണ ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാര്‍ നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്തിയിട്ട് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് നിന്നത്. അപകടത്തില്‍ കാറിനും ബൈക്കിനും ഓട്ടോറിക്ഷകള്‍ക്കും കേടുപാടുകള്‍പറ്റി. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.
ദേശിയപാത മണ്ണാർക്കാട് ബസ് സ്റ്റാൻഡിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പൊറ്റശ്ശേരി കാഞ്ഞിരം സ്വദേശി രഞ്ജിത്തിന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല