മണ്ണാർക്കാട്: വീട്ടമ്മയെ പൊതുസ്ഥലത്തു വെച്ച് കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതിക്ക് ആറ് മാസം തടവും, 20,000 രൂപ പിഴയും ശിക്ഷ. കോതക്കുറുശ്ശി പനമണ്ണ സ്വദേശി ഷാഫി(30) യെയാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവിനും പിഴത്തുകയിൽ നിന്ന് 10,000 രൂപ വീട്ടമ്മക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2015 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് കേസ്. ചെർപ്പുളശ്ശേരി പോലീസ് റജിസ്റ്റർ കെയ്ത കേസിൽ ഡി.വൈ.എസ്.പിമാരായ ആർ. സുനിൽ കുമാർ, എൻ. മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.സി.പി.ഒ സുനിൽകുമാറും അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ: പി. ജയൻ ഹാജരായി
വീട്ടമ്മക്ക് മാനഹാനി വരുത്തിയ കേസ്; പ്രതിക്ക് തടവും, പിഴയും ശിക്ഷ
byഅഡ്മിൻ
-
0