പൂജാമഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

അലനല്ലൂര്‍: ഗ്രാമവീഥികളെ നിറച്ചാര്‍ത്തണിയിച്ച എഴുന്നെള്ളത്തോടെ ഭീമനാട് പെരിമ്പിടാരി പുളിങ്കുന്ന് മാരിയമ്മന്‍ കോവിലില്‍ പൂജാമഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വര്‍ണാഭമായ എഴുന്നെള്ളത്ത് ആരംഭിച്ചു. മാരിയമ്മന്‍ കോവിലില്‍ നിന്നും ഭീമനാട് ലങ്കേത്ത് അയ്യപ്പക്ഷേത്ര പരിസരത്തേക്ക് നടന്ന എഴുന്നെള്ളത്തിന് ഗജവീരനും, വാദ്യമേളങ്ങളും അഴകും ആവേശവും പകര്‍ന്നു. പെരിമ്പടാരി ഭീമനാട് റോഡിലൂടെ സംസ്ഥാനപാതയിലെത്തിയ എഴുന്നെള്ളത്ത്  ഭീമനാട് സെന്‍ട്രല്‍, പാറപ്പുറം ചുറ്റി കോവിലില്‍ സമാപിച്ചു. പെരിമ്പടാരി ജംങ്ഷനില്‍ വച്ച് താലപ്പൊലിയും എഴുന്നെള്ളത്തിന് അകമ്പടിയായി. രാവിലെ ഗണപതിഹോമം, പീഠംമുക്കല്‍, നിവേദ്യപൂജ, കൊട്ടിയറിയിക്കല്‍, പറയെടുപ്പ് എന്നിവ നടന്നു. ഉച്ചയ്ക്ക് ഉച്ചപൂജയും അന്നദാനവും ഉണ്ടായി. തുടര്‍ന്ന് തായമ്പകയും അരങ്ങേറി. വൈകീട്ട് ദീപാരാധന, രാത്രി എടത്തനാട്ടുകര സുന്ദരന്‍ പണിക്കരുടെയും തെങ്കര കൃഷ്ണന്റെയും പ്രമാണത്തില്‍ ഡബിള്‍ തായമ്പക  തുടര്‍ന്ന് കുംഭം നിറയ്ക്കല്‍ പൂജ, ഉടുക്കടിപ്പാട്ട് എന്നിവ നടന്നു. ഞായറാഴ്ചയാണ് പൂജാമഹോത്സവ ചടങ്ങുകള്‍ തുടങ്ങിയത്. അന്നേദിവസം വൈകിട്ട് ദീപാരാധന, നിവേദ്യപൂജ, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടന്നു. തിങ്കളാഴ്ച വൈകിട്ട് ദീപാരാധന തുടര്‍ന്ന് കരോക്കെ ഗാനമേളയും അരങ്ങേറി. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തില്‍ നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال