നാല് ദിവസമായി പട്ടിണി; പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച്‌ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അവിശ്വസനീയുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി.  ബസ്‍സ്റ്റാന്റിൽ ഇരുന്ന് പൂച്ചയുടെ അവശിഷ്ടങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭക്ഷണം വാങ്ങി നൽകിയപ്പോൾ ഇയാൾ ആർത്തിയോടെ കഴിച്ചെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസകാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം

 വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും.
Previous Post Next Post

نموذج الاتصال