കല്ലടിക്കോട്: ദേശീയപാതയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എടക്കുറുശ്ശി ശിരുവാണിയില്‍
ടി.എ ബില്‍ഡിംഗില്‍ വി.വി.വി സ്റ്റോര്‍ നടത്തുന്ന മോഹനന്‍(മണി) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കായിരുന്നു അപകടം.
കൂടെ ഉണ്ടായിരുന്നെ മകള്‍ വര്‍ഷ പരുക്കുകളോടെ മദര്‍ കെയര്‍ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
പാലക്കാട് നിന്നും മണ്ണാർക്കാടേക്കു പോയ ബൈക്കും മണ്ണാർക്കാട് നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.