മണ്ണാര്‍ക്കാട് : യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തച്ചമ്പാറ ചെന്തുണ്ടില്‍ മണിയുടെ മകന്‍ നവീന്‍ (20) ആണ് മരിച്ചത്.
കാരാകുര്‍ശ്ശി കരിവാന്‍പടി അമ്പലത്തിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ നവീനിനെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പോലീസിലും അറിയിച്ചിരുന്നു. തിരിച്ചില്‍ നടത്തിയതില്‍ കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രാവിലെ തിരച്ചിലിനായി പൊലിസ് കോങ്ങാട് അഗ്നിരക്ഷാസേനയുടെ സഹായം തേടി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഗിരീഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡ്രൈവര്‍ ഷിബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഷൈജു, ആരിഫ്, ഹോംഗാര്‍ഡുമാരായ മോഹന്‍ദാസ്, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഏഴ് മണിയോടെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. സ്ഥലത്ത് പോലീസുമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.