പോലീസ് സേനയ്ക്കും, മണ്ണാർക്കാടിനും അഭിമാനമായി അമ്പിളി

മണ്ണാര്‍ക്കാട് : ഗോവയില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷി പിലും സ്വര്‍ണനേട്ടം ആവര്‍ത്തിച്ച് മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ സീനി യര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.കെ.അമ്പിളി. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ 81 കിലോ വിഭാഗത്തിലും പവര്‍ലിഫ്റ്റിങ്ങില്‍ 83 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണമെഡല്‍ നേടിയത്. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്‌സ് ഗെയിംസില്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. നാല്‍പ്പത് വയസിന് മുകളി ലുള്ളവരുടെ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ 84 കിലോ വിഭാഗത്തിലാണ് സ്വര്‍ണ മെഡല്‍ നേടി ദേശീയ മത്സരത്തിലേക്ക് അമ്പിളി യോഗ്യത നേടിയത്. ദേശീയമത്സരത്തിലും സ്വര്‍ണനേട്ടം തുടര്‍ന്നത് പൊലിസ് സേനയ്‌ക്കൊപ്പം മണ്ണാര്‍ക്കാടിനും ഒരുപോലെ അഭിമാനമാകുന്നു. ആലപ്പുഴയില്‍ വെച്ച് നടന്ന നാല്‍പ്പത്തിയേഴാമത് സംസ്ഥാന പൊലിസ് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ബെസ്റ്റ് ലിഫ്റ്ററെന്ന അംഗീകാരവും സ്വന്തമാക്കുകയും പൊലിസ് സേനയിലെ സ്‌ട്രോംങ് വിമനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പരിശീലനം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ അമ്പിളി നേട്ടങ്ങള്‍ കൊയ്തത്. ഇനി അന്തര്‍ദേശീയ മത്സരത്തില്‍ വിജയം ആവര്‍ത്തിക്കാനാണ് ഒരുക്കം. ഇതിനുള്ള തയ്യാറെടുപ്പിലാണ് പൊലിസ് സേന യിലെ കരുത്തയായ ഈ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍.
Previous Post Next Post

نموذج الاتصال