സിവിആര്‍ ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തി

മണ്ണാര്‍ക്കാട് : നിക്ഷേപതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുന്തിപ്പുഴയിലെ സിവിആര്‍ ആശുപത്രിയില്‍ പൊലിസ് പരിശോധന നടത്തി. തട്ടിപ്പുസംബന്ധമായതും നിക്ഷേപം സ്വീകരിച്ചതുമായ രേഖകള്‍ കണ്ടെടുത്തതായി പൊലിസ് അറിയിച്ചു. ബുധനാഴ്ച തുടങ്ങിയ പരിശോധന വ്യാഴം വൈകിട്ടോടെയാണ് പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി.എസ്.സിനോജിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. സി.എ.സാദത്ത്, എ.എസ്.ഐമാരായ ശ്യാംകുമാര്‍, പ്രശോഭ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ്കുമാര്‍, സുധമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചികിത്സാ ആനുകൂല്യങ്ങളും ലാഭവിഹിതവും മറ്റും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചെന്നാണ് സ്വകാര്യആശുപത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. നിക്ഷേപതുക തിരികെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നിക്ഷേപകര്‍ രംഗത്ത് വരികയും നൂറിലേറെപ്പേര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍പ്രകാരമാണ് പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Previous Post Next Post

نموذج الاتصال