മണ്ണാര്‍ക്കാട്: ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാല്‍നടയാത്ര ക്കാരന് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. നൊട്ടമല സ്വദേശി മാനുക്ക എന്ന് വിളിക്കുന്ന കൈപ്പുള്ളിത്തൊടി സൈദലവി (73) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നൊട്ടമല വിയ്യക്കുറുശ്ശിയ്ക്ക് സമീപത്തായിരുന്നു അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈയുയര്‍ത്തി സൂചന നല്‍കി റോഡിന് നടുവിലെത്തിയ സൈദലവിയെ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ താലൂക്ക് ആശുപത്രി യിലെത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഇടിച്ച ബൈക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. താഴെ ചിത്രത്തിൽ കാണുന്ന ബൈക്കോ ബൈക്ക് യാത്രികരേയോ കുറിച്ച് അറിയുന്നവർ മണ്ണാർക്കാട് പോലീസിൽ അറിയിക്കണമെന്ന് മരിച്ച സേ
സൈദലവിയുടെ ബന്ധുക്കൾ എല്ലാവരോടുമായി അപേക്ഷിക്കുന്നു.