അലനല്ലൂർ: അലനല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തീപിടിത്തം. വട്ടമ്പലത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ക്ലോറിൻ പാക്ക് ചെയ്ത വസ്തുക്കൾക്ക് സ്വയം തീ പിടിച്ചതാവാം കാരണമെന്നാണ് നിഗമനം. ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റെയർ കേസിന് താഴെ സൂക്ഷിച്ചിരുന്ന ക്ലോറിൻ പാക്കറ്റുകൾ കത്തിനശിച്ചു.
ഈ സമയം കെട്ടിടത്തില്‍ രോഗികളോ ഡോക്ടര്‍മാരോ , ജീവനക്കാരോ ഇല്ലായിരുന്നു. പുക പുറത്തേക്ക് വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ അഗ്നിരക്ഷാസേനയില്‍ വിവരം അറിയിക്കുകയായിരുന്നു.
കൃത്രിമശ്വസന സാമഗ്രികളുടെ സഹായത്തോടെ സേന അകത്തുകയറി തീ പൂര്‍ണമായും കെടുത്തുകയായിരുന്നു. ക്ലോറിന്റെ പുക കുറച്ചുനേരം ശ്വസിച്ചാല്‍ ഏറെ അപകടകരമാകുമെന്ന് സേനാംഗങ്ങള്‍ പറഞ്ഞു. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഡോക്ടര്‍മാരുടെ പരിശോധനാമുറികള്‍വരെയുണ്ട്. ഞായറാഴ്ചയായതിനാല്‍ രോഗികളുടെ തിരക്കില്ലാത്തത് അനിഷ്ട സംഭവങ്ങളൊഴിവായി.
സ്റ്റേഷന്‍ ഓഫീസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി.ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. ഷജിത്ത്, എം. മഹേഷ്, ഒ.എസ്. സുഭാഷ്, വി. സുരേഷ്‌കുമാര്‍, എം.എസ്. ഷബീറലി, ഒ. വിജിത്ത്, ഹോംഗാര്‍ഡുമാരായ എന്‍. അനില്‍കുമാര്‍, ടി.കെ. അന്‍സല്‍ബാബു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.