പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങിമരിച്ചു

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്.ഐ സുബീഷ്‌മോനാണ് തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂർ മാള സ്വദേശിയാണ്.

പുലാമന്തോൾ പാലത്തിന് താഴെ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു. അൽപദൂരം ഒഴുകിപ്പോയ എസ്.ഐയെ നാട്ടുകാർ രക്ഷിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഇദ്ദേഹം കൊപ്പം സ്‌റ്റേഷനിലെത്തിയത്.
Previous Post Next Post

نموذج الاتصال