കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

മണ്ണാർക്കാട് നഗരസഭയിൽ നാട്ടുകാർക്കും കാർഷിക മേഖലയ്ക്കും  ഭീഷണിയായി മാറിയ കാട്ടു പന്നികളെ  വെടിവച്ചു കൊന്നു. നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരുമ്പടാരി, കൊന്നക്കോട്, മുക്കണ്ണം,  നമ്പിയംകുന്ന്, കുന്തിപ്പുഴ പ്രദേശങ്ങളിൽ ആർ.ആർ.ടി അംഗങ്ങളായ അലി നെല്ലേങ്ങൽ, ഷാനു കെ പി, ദേവകുമാർ, വി ജെ തോമസ്, 
ചന്ദ്രൻ വരിക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ വേട്ട പട്ടികളെ ഉപയോഗിച്ച് കാട്ടുപന്നികളെ ഷൂട്ട്‌ ചെയ്തു.
ശല്യക്കാരായ 12 ഓളം പന്നികളെയാണ് ഇന്ന് ആർ.ആർ.ടി ടീം ഷൂട്ട്‌ ചെയ്തത്.
കർഷകരായ പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് നഗരസഭ വീണ്ടും ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുകയായിരുന്നു. 

കൃഷി നാശവും, പ്രഭാതത്തിലും സന്ധ്യ സമയങ്ങളിലും ഗ്രാമ വീഥികളിലൂടെയുള്ള കാട്ടു പന്നികളുടെ സഞ്ചാരങ്ങളും പരിസര വാസികളിൽ ഭീതി പരത്തിയിരുന്നു.  പന്നി ശല്ല്യം  ഇനിയും രൂക്ഷമാകുകയാണെങ്കിൽ ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
Previous Post Next Post

نموذج الاتصال