കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ ഡ്രസ്സ്‌ ബാങ്ക് പി.കെ.ശശി സന്ദർശിച്ചു

കോട്ടോപ്പാടം : പണമില്ലെന്നത് കൊണ്ട് മണവാട്ടികൾ മൊഞ്ചത്തിമാരായി അണിഞ്ഞൊരുങ്ങാതിരിക്കരുത് എന്ന നിശ്ചയദാർഡ്യത്തിൽ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ തുടങ്ങിയ ഡ്രസ്സ്‌ ബാങ്ക്  മുൻ എംഎൽയയും, കെടിഡിസി ചെയർമാനുമായ പി.കെ. ശശി  സന്ദർശിച്ചു

ആറ്റുനോറ്റെത്തുന്ന വിവാഹ ദിനത്തിൽ സാമ്പത്തികം കരിനിഴലാകുന്ന നിർധന വീടുകളിലെ മണവാട്ടിമാർക്ക് ആശ്വാസമാകി മുന്നോട്ട് പോവുകയാണ് കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ. കൈത്താങ്ങ് ന്റെ ഡ്രസ്സ്‌ ബാങ്ക് സംരംഭത്തെ കേട്ടറിഞ്ഞപ്പോൾ പി.കെ ശശി വസ്ത്ര ശേഖരം കാണാനെത്തുകയായിരുന്നു. കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയുടെ ഡ്രസ്സ്‌ ബാങ്കിന് എല്ലാവിധ പിന്തുണയും, സഹായവും കെടിഡിസി ചെയർമാൻ വാഗ്ദാനം ചെയ്തു.
വ്യത്യസ്ത വലുപ്പത്തിലും, മോഡലിലും 250 ഓളം വിവാഹ വസ്ത്രങ്ങളാണിവിടെ മണവാട്ടിമാരെ കാത്തിരിക്കുന്നത്. ഇതിനകം 28 ഓളം മണവാട്ടികൾക്ക് വസ്ത്രങ്ങൾ നൽകി കഴിഞ്ഞു
 
വിവാഹ നാളിലെ ഒരൊറ്റ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പതിനായിരങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച്‌ ഡ്രൈക്ലീനിങ് ചെയ്ത്  സൂക്ഷിച്ചാണ് ആവശ്യക്കാരെത്തുമ്പോൾ സൗജന്യമായി കൈമാറുന്നത്. ഇത്തരത്തിൽ നിങ്ങടെ അടുത്തുള്ള കല്യാണ ഡ്രസ്സ്‌ ഈ സംഘടനയിലേക്ക് നൽകാൻ താല്പര്യമുള്ളവരും, കല്യാണ ദിനം ഡ്രസ്സ്‌ ആവശ്യമുള്ളവരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം. 

ജനറൽ സെക്രട്ടറി : ഉമ്മർ ഒറ്റകത്ത് മണ്ണാർക്കാട് 9656309833,  
പ്രസിഡന്റ് : ആർ.എം.ലത്തിഫ്  79028 34638 ട്രഷറർ : രാമചന്ദ്രൻ  8138826249
Previous Post Next Post

نموذج الاتصال