അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു

മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു. കാരാകുർശ്ശി അയ്യപ്പൻകാവിൽ ബൈക്ക് വർക്ക്‌ഷോപ്പ് നടത്തുന്ന രാജു ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അപകടം സംഭവിച്ചത്.  അയ്യപ്പൻകാവ് കോലാനിനിസ്കാര പള്ളിയുടെ സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ രാജുവിനെ അടുത്തുള്ള കെ.എം.സി ഹോസ്പിറ്റലിലും തുടർന്ന് മദർ കെയർ ഹോസ്പിറ്റലിലും  വിദഗ്ദ ചികിത്സക്കായി  പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ  പ്രവേശിപ്പിക്കുകയായിരുന്നു. 

മൃതദേഹം ഇന്ന് ഉച്ച മൂന്നുമണിയോടെ തിരുവില്വാമല ഐവർ മഠത്തിലേക്ക് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Post a Comment

Previous Post Next Post